ETV Bharat / bharat

കൊവിഡിനൊപ്പം ബിഹാറിൽ പടർന്നുപിടിച്ച് പക്ഷിപ്പനിയും പന്നിപ്പനിയും

പക്ഷിപ്പനി കാരണം പട്‌ന, നളന്ദ, നവാഡ എന്നിവിടങ്ങളിൽ നൂറുകണക്കിന് കാക്കകൾ ചത്തു. ബഗൽപൂർ, റോത്താസ് എന്നിവിടങ്ങളിൽ നിന്ന് പന്നിപ്പനി റിപ്പോർട്ട് ചെയ്‌തു.

പക്ഷിപ്പനിയും പന്നിപ്പനിയും  ബീഹാറിൽ ഭീതി നിറച്ച് പക്ഷിപ്പനിയും പന്നിപ്പനിയും  കൊവിഡിനൊപ്പം ബീഹാറിൽ ഭീതി നിറച്ച് പക്ഷിപ്പനിയും പന്നിപ്പനിയും  cases of bird flu, H1N1  covid in bihar  bihar
കൊവിഡിനൊപ്പം ബീഹാറിൽ പടർന്നുപിടിച്ച് പക്ഷിപ്പനിയും പന്നിപ്പനിയും
author img

By

Published : Mar 29, 2020, 8:45 AM IST

പാറ്റ്ന: കൊവിഡ് പ്രതിരോധത്തിനിടെ ബിഹാറിനെ വലച്ച് പക്ഷിപ്പനിയും പന്നിപ്പനിയും പടരുന്നു. പക്ഷിപ്പനിയെ തുടർന്ന് പാറ്റ്ന, നളന്ദ, നവാഡ എന്നിവിടങ്ങളിൽ നൂറുകണക്കിന് കാക്കകൾ ചത്തു. ബഗൽപൂർ, റോത്താസ് എന്നിവിടങ്ങളിൽ നിന്നാണ് പന്നിപ്പനി റിപ്പോർട്ട് ചെയ്‌തത്. മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്‌ച ചർച്ച നടത്തി.

ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പക്ഷിപ്പനി പടരുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ബിഹാറിൽ ഒമ്പത് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.