ETV Bharat / bharat

മോദിക്ക് ഭ്രാന്താണ്; ചുണയുണ്ടെങ്കിൽ രാഷ്ട്രപതിഭരണം കൊണ്ടുവരട്ടെ- മമത ബാനർജി

രാഹുല്‍ ഗാന്ധി, ഒമര്‍ അബ്ദുള്ള, ചന്ദ്രബാബു നായിഡു, ശരത് പവാര്‍, അഖിലേഷ് യാദവ്, കമല്‍നാഥ്, അരവിന്ദ് കെജ്രിവാള്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവർ മമതയുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

മമത ബാനർജി
author img

By

Published : Feb 4, 2019, 11:45 AM IST

കൊൽക്കത്ത: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾക്കിടയിലും മോദിക്കെതിരെ വെല്ലുവിളിയുമായി മമതാ ബാനർജി രംഗത്ത്. ചുണയുണ്ടെങ്കിൽ രാഷ്ട്രപതിഭരണമേർപ്പെടുത്തണമെന്നാണ് മോദിയെ മമത വെല്ലുവിളിച്ചിരിക്കുന്നത്. മോദിക്ക് ഭ്രാന്താണെന്നും അദ്ദേഹത്തിന്‍റെ കാലാവധി തീരാറായെന്നും മമത കൂട്ടിച്ചേർത്തു.

ബംഗാൾ സർക്കാറിനെതിരെ അവർ എന്തുവേണമെങ്കിലും ചെയ്യട്ടെ, അതിൽ ഭയമില്ല. എന്തുവന്നാലും നേരിടും. ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ചവരെ എതിർത്ത് തോൽപ്പിച്ച ചരിത്രം മാത്രമേ ബംഗാളിനുള്ളു മമത പറഞ്ഞു. കേന്ദ്രത്തിൽ നിന്നും ബിജെപിയെ താഴെയിറക്കാൻ സമയമായെന്നും അല്ലെങ്കിൽ രാജ്യം നാശത്തിലേക്ക് നീങ്ങുമെന്നും മമത കൂട്ടിച്ചേർത്തു.

ചിട്ടിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയ സി.ബി.ഐ. സംഘത്തിന്‍റെ നടപടിക്കെതിരെ മമത ബാനർജി ഇന്നലെ മുതൽ സത്യാഗ്രഹത്തിലാണ്. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും മെട്രോചാനലിലെ സമരപന്തലിലുണ്ട്.

രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ചുണയുണ്ടോ?മോദിയെ വെല്ലുവിളിച്ച് മമത

കൊല്‍ക്കത്ത: സി.ബി.ഐ - ബംഗാള്‍ പോരു തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മമതയുടെ വിമര്‍ശം.

മോദിക്ക് ഭ്രാന്തായെന്നും അദ്ദേഹത്തിന്റെ കാലാവധി തീരാറായെന്നും മമത പറഞ്ഞു. 

 ബംഗാള്‍ സര്‍ക്കാരിനെ പൂട്ടാന്‍ അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ക്ക് ഭയമില്ല. എന്തായാലും അത് നേരിടും. ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ. ഇത് ബംഗാളാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണ്- മമത പറഞ്ഞു.

കേന്ദ്രത്തില്‍ നിന്നും ഈ സര്‍ക്കാരിനെ പറഞ്ഞുവിടേണ്ടത് അത്യാവശ്യമായിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ രാജ്യം നശിക്കും. അവര്‍ പറഞ്ഞു. സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച് നടത്തുന്ന സത്യഗ്രഹ സമരത്തിനിടെയായിരുന്നു അവരുടെ പരാമര്‍ശങ്ങള്‍. 

മോദി സര്‍ക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി 'ധിക്കാര്‍' റാലി നടത്തുമെന്നും മമത അറിയിച്ചു. 

സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം മമത തിങ്കളാഴ്ച രാവിലെയും തുടരുകയാണ്. രാത്രി ഭക്ഷണം ഉപേക്ഷിച്ച മമത രാത്രി മുഴുവന്‍ ഉറക്കമിളച്ചു. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും മെട്രോചാനലിലെ സമരപന്തലിലുണ്ട്.  

ചിട്ടിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയ സി.ബി.ഐ. സംഘത്തെ ഞായറാഴ്ച രാത്രി ബംഗാള്‍ പോലീസ് തടഞ്ഞതാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.