ETV Bharat / bharat

സൗജന്യ ബസ് യാത്ര; പ്രതികരണം തേടി കെജ്‌രിവാളിന്‍റെ ബസ് യാത്ര - ഡല്‍ഹി സൗജന്യ ബസ് യാത്രാ പദ്ധതി

സൗജന്യ ബസ് യാത്രാ പദ്ധതിയിലൂടെ ഡല്‍ഹിയിലെ സഹോദരിമാര്‍ വി.ഐ.പികളായി മാറിയെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു

അരവിന്ദ് കെജ്രിവാള്‍
author img

By

Published : Oct 30, 2019, 8:29 PM IST

ന്യൂഡല്‍ഹി: സൗജന്യ ബസ് യാത്രാ പദ്ധതിയില്‍ ഡല്‍ഹിയിലെ വനിതാ യാത്രക്കാര്‍ സന്തുഷ്‌ടരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജനങ്ങളില്‍ നിന്ന് നേരിട്ട് പ്രതികരണം തേടി മുഖ്യമന്ത്രി ബസ് യാത്ര നടത്തുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ആരംഭിച്ച പദ്ധതിയില്‍ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും വീട്ടമ്മമാരും ഉള്‍പ്പെടെയുള്ളവര്‍ തൃപ്‌തി അറിയിച്ചെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു. നേരത്തേ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും മാത്രമാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയിലൂടെ ഡല്‍ഹിയിലെ സഹോദരിമാര്‍ വി.ഐ.പികളായി മാറിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.

  • Correct. I boarded a few buses just now to get direct feedback from women. In addition to students, working women, women going for shopping, I also met a few who have to visit doc regularly. They are also v happy https://t.co/mZ54uTFAik

    — Arvind Kejriwal (@ArvindKejriwal) October 30, 2019 " class="align-text-top noRightClick twitterSection" data=" ">

സൗജന്യ യാത്രാ പദ്ധതി ഇലക്ഷന്‍ സ്റ്റണ്ടാണെന്ന പ്രതിപക്ഷ ആരോപണം കെജ്‌രിവാള്‍ തള്ളി. സര്‍ക്കാര്‍ അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിനാലാണ് വൈദ്യുതിയും യാത്രയും സൗജന്യമാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്യ്രദിന പ്രസംഗത്തിലാണ് ആംആദ്‌മി സര്‍ക്കാര്‍ വനിതകള്‍ക്കായി സൗജന്യ ബസ് യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. ഈ സൗകര്യം ലഭിക്കുന്നതിന് ഗതാഗത അലവന്‍സ് ഉപേക്ഷിക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.