ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഏഴ് ഐടിബിപി ഉദ്യോഗസ്ഥർ ഉൾപ്പെടെ 52 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 543 ആയി. പുതിയ കേസുകളിൽ 42 എണ്ണം തലസ്ഥാന മേഖലയിലും ഏഴ് കേസുകൾ സിയാങ് ജില്ലയിലും മൂന്നും കേസുകൾ അപ്പർ സുബാൻസിരിയിലും റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഈസ്റ്റ് സിയാങ് ജില്ലയിൽ പാസിഗാട്ടൽ വിന്യസിച്ച ഏഴ് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥർക്ക് രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 387 സജീവ കേസുകളുണ്ട്. 153 പേർക്ക് രോഗം ഭേദമായി. മൂന്ന് പേർക്ക് ജീവഹാനി സംഭവിച്ചു. ഇതുവരെ 35,430 സാമ്പിളുകൾ പരിശോധിച്ചു. മെയ് 23 വരെ അരുണാചൽപ്രദേശിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആളുകൾ എത്തിയതോടെയാണ് കൊവിഡ് കേസുകൾ ഉയർന്നത്.