ETV Bharat / bharat

പ്രധാനമന്ത്രി ജാതിരാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി - അരുണ്‍ ജെയ്റ്റ്ലി

'പ്രധാനമന്ത്രി ജാതി രാഷ്ട്രീയം കളിച്ചിട്ടില്ല. വികസന രാഷ്ട്രീയമാണ് അദ്ദേഹം ചെയ്തത്'- അരുണ്‍ ജെയ്റ്റ്ലി

അരുണ്‍ ജെയ്റ്റ്ലി
author img

By

Published : Apr 29, 2019, 2:12 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്‍റെ ജാതി ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ദേശീയതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട വ്യക്തിയാണ് മോദി. ജാതി രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയം മാത്രമാണ് അദ്ദേഹം ചെയ്തതെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

  • How is the Prime Minister’s caste relevant? He has never done caste politics. He has only done developmental politics. He is inspired by nationalism. (1/2)

    — Chowkidar Arun Jaitley (@arunjaitley) April 28, 2019 " class="align-text-top noRightClick twitterSection" data=" ">

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി സ്വന്തം ജാതി ഉപയോഗിക്കുകയാണെന്ന ബിഎസ്പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. നരേന്ദ്രമോദി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ആളല്ലെന്നും ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അദ്ദേഹം തന്‍റെ ജാതി പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയെന്നും മായാവതി പറഞ്ഞിരുന്നു.

  • Mayawati, BSP: In this election PM Modi tried his best to get votes in the name of backward classes. PM always belonged to upper caste but during his tenure in Gujarat he included his community in the OBC category for political gains. pic.twitter.com/Nscp9otNNV

    — ANI UP (@ANINewsUP) April 27, 2019 " class="align-text-top noRightClick twitterSection" data=" ">

തന്നെ ജാതി രാഷ്ട്രീയത്തിലേക്ക് വലിച്ചിടരുതെന്നും, രാജ്യത്തെ 130 കോടി ജനങ്ങളാണ് തന്‍റെ കുടുംബമെന്നും മോദിയും പ്രതികരിച്ചിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.