ETV Bharat / bharat

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്തുണയുമായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ

ആർട്ടിക്കിൾ 370 വലിയ തെറ്റ് ആയിരുന്നെന്ന് മുതിർന്ന ഇന്ത്യൻ അഭിഭാഷകൻ ഹരീഷ് സാൽവേ.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ അംഗീകരിച്ച് മുതിർന്ന ഇന്ത്യൻ അഭിഭാഷകൻഹരീഷ് സാൽവേ
author img

By

Published : Oct 3, 2019, 12:50 PM IST

ലണ്ടൻ: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ തീരുമാനത്തെ അംഗീകരിച്ച് മുതിർന്ന ഇന്ത്യൻ അഭിഭാഷകൻ ഹരീഷ് സാൽവേ. ഈ നടപടിയോടുള്ള പാകിസ്ഥാന്‍റെ പ്രതികരണം 'സമ്പൂർണ്ണ പാപ്പരത്വത്തിന്‍റെ ' അടയാളമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ ഇന്ത്യക്കാരാണ്, അവർ അവിടെ ചിതറിക്കിടക്കുകയാണെന്നും തർക്കപ്രദേശങ്ങൾ ഉണ്ടെങ്കിലും അതും പാക് അധിനിവേശ കാശ്മീർ ആണെന്നും ഹരീഷ് സാൽവേ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിൽ മാത്രമല്ല കശ്മീർ ഭരണഘടനയിലും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നാണ് പറയുന്നതെന്നും, ചില പാകിസ്ഥാൻ മനസ്സുകളിലൊഴികെ ഇന്ത്യയുടെ ഭാഗമാണ് കശ്മീർ എന്നതിന് സംശയമൊന്നും ഇല്ലെന്നും സാൽവേ കൂട്ടിചേർത്തു.

ആർട്ടിക്കിൾ 370 പിൻവലിക്കാൻ കാത്തിരുന്ന 'ദീർഘ കാല വോട്ടർ' എന്നാണ് സാൽവേ സ്വയം വിശേഷിപ്പിച്ചത്.
1947 ൽ ഹൈദരാബാദിലെ നിസാമുമായി ബന്ധപ്പെട്ട ഫണ്ടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യൻ സർക്കാരിനെ അനുകൂലിച്ച് റോയൽ കോർട്ട് ഓഫ് ജസ്റ്റിസിൽ സംസാരിച്ച ശേഷമാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സാൽവേ മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയതു മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഇത് സ്വാധീനിച്ചിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഇന്ത്യ പിൻ‌വലിച്ചതിനെത്തുടർന്ന് കശ്മീർ പ്രശ്‌നം അന്താരാഷ്ട്രവൽക്കരിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നെങ്കിലും ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ വാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.