ETV Bharat / bharat

കശ്‌മീരില്‍ വിഘടനവാദവും തീവ്രവാദവും പ്രോല്‍സാഹിപ്പിച്ചത് ആര്‍ട്ടിക്കിള്‍ 370 : പ്രധാനമന്ത്രി - ആര്‍ട്ടിക്കിള്‍ 370

ദേശീയ ഏകതാ ദിനമായ ഇന്ന് ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അനുസ്‌മരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

കശ്‌മീരില്‍ വിഘടനവാദവും തീവ്രവാദവും പ്രോല്‍സാഹിപ്പിച്ചത് ആര്‍ട്ടിക്കിള്‍ 370 ; പ്രധാനമന്ത്രി
author img

By

Published : Oct 31, 2019, 1:24 PM IST

ഗാന്ധിനഗര്‍ : കശ്‌മീരിലെ വിഘടനവാദത്തിനും ഭീകരവാദത്തിനും കാരണം ആര്‍ട്ടിക്കിള്‍ 370 ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയുള്ള കേന്ദ്രതീരുമാനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും വിഘടനവാദത്തെ പ്രോല്‍സാഹിപ്പിക്കുകയുമാണവര്‍ ചെയ്‌തതെന്ന് പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തിന്‍റ ഐക്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അവർ വിസ്‌മരിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ ഏകതാ ദിനമായ ഇന്ന് ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അനുസ്‌മരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ദശാബ്‌ദങ്ങളായി ഇന്ത്യക്കാരില്‍ ആര്‍ട്ടിക്കിള്‍ 370 ഒരു താല്‍കാലിക മതില്‍ സൃഷ്‌ടിച്ചിരുന്നുവെന്നും നമ്മുടെ സഹോദരി സഹോദരന്മാര്‍ ഈ മതിലിനപ്പുറം ജീവിച്ചിരുന്നത് ആശയക്കുഴപ്പത്തിലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാലിന്ന് ആ മതില്‍ തകര്‍പ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ദശാബ്‌ദകാലമായി ഏകദേശം 40000 പേരാണ് ഭീകരാവാദത്തിനിരയായി കശ്‌മീരില്‍ കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.