ന്യൂഡൽഹി: ഇതര സംസ്ഥാന തൊഴിലാളികളെ വീടുകളിൽ എത്തിക്കാനായി 'കൊവിഡ് പ്രൊട്ടക്ഷൻ ട്രെയിനുകൾ' ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഇതര സംസ്ഥാന തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിൽ ഭക്ഷണവും താമസസ്ഥലവും ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണെന്നും ഇവരെ വീടുകളിലോ, അതാത് സംസ്ഥാനങ്ങളിലോ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇതിനായി കൊവിഡ് പ്രൊട്ടക്ഷൻ ട്രെയിൻ ഉപയോഗിക്കാൻ സാധിക്കില്ലേ എന്നും അദ്ദേഹം കത്തിൽ ചോദിക്കുന്നു.

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ആറ് മാസത്തെ ഇലക്ട്രിസ്റ്റി ബിൽ പകുതിയായി കുറക്കണമെന്നും ഇവർക്ക് ഇൻസെന്‍റീവീസ് അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു