മുംബൈ: തെക്കൻ മുംബൈയിലെ നാഗ്‌പാഡയിൽ ബുധനാഴ്ച ആയിരത്തോളം കുടിയേറ്റ തൊഴിലാളികൾ തടിച്ചുകൂടി. ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിലുള്ള സ്വന്തം പട്ടണങ്ങളിലേക്ക് ഉടൻ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവരെത്തിയത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനാൽ ജനങ്ങളെ മടക്കി അയക്കാൻ പൊലീസ് ലാത്തിചാർജ് നടത്തി. ഇവരിൽ ഭൂരിഭാഗം പേരും തങ്ങളുടെ രേഖകൾ പൊലീസിന് സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പൊലീസ് ലാത്തി ചാർജ് നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.