ETV Bharat / bharat

പത്ത് വിമാനത്താവളങ്ങള്‍ ഉടൻ സ്വകാര്യവത്കരിക്കും - എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

12 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള അനുമതി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

airports to be privatised  privatisation  സ്വകാര്യവത്കരണം  വിമാനത്താവളങ്ങള്‍  എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ  വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും
പത്ത് വിമാനത്താവളങ്ങള്‍ ഉടൻ സ്വകാര്യവത്കരിക്കും
author img

By

Published : Feb 5, 2021, 4:28 AM IST

ന്യൂഡൽഹി: വിമാനത്താവള സ്വകാര്യവത്കരണത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ പത്ത് വിമാനത്താവളങ്ങൾ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആറ് മുതൽ പത്ത് വരെ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം സെക്രട്ടറി പ്രദീപ് സിങ് ഖരോള മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങളുടെ നഷ്‌ടവും ലാഭവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമായി പരിശോധിക്കുന്നുണ്ട്. കനത്ത നഷ്‌ടമുണ്ടാക്കുന്ന വിമാനത്താവളങ്ങള്‍ക്കൊപ്പം ലാഭമുണ്ടാക്കുന്ന വിമാനത്താവളങ്ങളും ഒരു പാക്കേജായി വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ 12 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള അനുമതി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ 20 മുതല്‍ 25 വരെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുമെന്ന് ബജറ്റ് സമ്മേളനത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള രണ്ടായിരം കോടിയുടെ പദ്ധതി പൊതു - സ്വകാര്യ പങ്കാളിത്തത്തില്‍ അനുവദിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.