ന്യൂഡല്‍ഹി: സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് നടപടി. 100 ശതമാനവും നിര്‍ദ്ദേശം പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ആതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ മേഖലകളിലെ ജനങ്ങള്‍ നിര്‍ബന്ധമായും ആപ്പ് ഉപയോഗിക്കണം. തൊഴിലാളികള്‍ അപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഓരോ സ്ഥാപനത്തിന്‍റെയും തലവന്മാര്‍ ഉറപ്പ് വരുത്തണം. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ കൊവിഡ് പകരാനുള്ള സാധ്യതയെ കുറിച്ച് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. മാത്രമല്ല കൊവിഡ് വൈറസിനെ കുറിച്ചും അതിന്‍റെ രോഗ ലക്ഷണങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറാനും ആപ്പ് സഹായിക്കും.