ETV Bharat / bharat

അർണബിനെ അറസറ്റ് ചെയ്തത് എഫ്ഐആർ ഇല്ലാത്ത കേസിലെന്ന് അഭിഭാഷകൻ - അർണബ് ഗോസ്വാമി അറസ്റ്റ്

അലിബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് അർണബിനെ അറസ്റ്റ് ചെയ്തത്.

Arnab Goswami arrested case without FIR  arnab goswami arrest  Lawyer Gaurav Parker  അർണബിനെ അറസറ്റ് ചെയ്തത് എഫ്ഐആർ ഇല്ലാത്ത കേസിൽ  അർണബ് ഗോസ്വാമി അറസ്റ്റ്  അഭിഭാഷകൻ ഗൗരവ് പാർക്കർ
അർണബിനെ അറസറ്റ് ചെയ്തത് എഫ്ഐആർ ഇല്ലാത്ത കേസിലെന്ന് അഭിഭാഷകൻ
author img

By

Published : Nov 4, 2020, 3:07 PM IST

മുംബൈ: അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് എഫ്ഐആർ ഇല്ലാത്ത കേസിലെന്ന് അഭിഭാഷകൻ ഗൗരവ് പാർക്കർ പറഞ്ഞു. മുംബൈയിലെ വസതിയിൽ വെച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ മർദിച്ചെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. അർണബ് ഗോസ്വാമിയെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ആക്രമിച്ചു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ മാറ്റി നിർത്തി മൂന്ന് മണിക്കൂർ വീട് വളഞ്ഞു. അർണബിന്‍റെ ഇടതുകൈയിൽ പരുക്കുകളുണ്ട്. അർണബിന്‍റെ അറസ്റ്റ് ഭാര്യയെ അറിയിച്ചിട്ടില്ല. എന്നാൽ ഭാര്യയെ അറിയിച്ചതായി പൊലീസ് പറയുന്നു. അർണബിന്‍റെ ബെൽറ്റിൽ പിടിച്ച് വലിക്കുകയും നട്ടെല്ലിന്‍റെ പിൻഭാഗത്ത് അടിച്ചെന്നും പാർക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു..

അലിബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് അർണബിനെ അറസ്റ്റ് ചെയ്തത്. നേരത്തേ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.