ഇറ്റാനഗർ: കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് അരുണാചൽ പ്രദേശിലെ തവാങിൽ കുടുങ്ങിയ 390 പേരെ ഇന്ത്യൻ ആർമി രക്ഷപ്പെടുത്തി. 14,000 അടി ഉയരത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് തേസ്‌പൂർ ആസ്ഥാനമായുള്ള പ്രതിരോധ വക്താവ് ലഫ്റ്റനന്‍റ് കേണൽ ഹർഷ് വർധൻ പാണ്ഡെ പറഞ്ഞു. രക്ഷപ്പെടുത്തിയവർക്ക് അടിയന്തര വൈദ്യസഹായം എത്തിച്ചെന്നും 16 മണിക്കൂർ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിലൂടെ സൈന്യവും ജനങ്ങളും തമ്മിലുണ്ടായിരുന്ന അകലം കുറച്ചെന്നും പ്രതിരോധ വക്താവ് വ്യക്തമാക്കി.
അരുണാചലില്‍ മഞ്ഞുവീഴ്‌ചയെ തുടർന്ന് 390 പേരെ സൈന്യം രക്ഷപ്പെടുത്തി - മഞ്ഞുവീഴ്‌ച
14,000 അടി ഉയരത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് തേസ്‌പൂർ ആസ്ഥാനമായുള്ള പ്രതിരോധ വക്താവ് ലഫ്റ്റനന്‍റ് കേണൽ ഹർഷ് വർധൻ പാണ്ഡെ പറഞ്ഞു
മഞ്ഞുവീഴ്‌ചയെ തുടർന്ന് കുടുങ്ങിയ 390 പേരെ ഇന്ത്യൻ ആർമി രക്ഷപ്പെടുത്തി