ചെന്നൈ: ചെന്നൈയിലെ പല്ലാവാരം ബരാക്കില്‍ മേലുദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന ശേഷം സൈനികൻ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശിയായ ഹവില്‍ദാര്‍ പ്രവീണ്‍ കുമാര്‍ ജോഷിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ മൂന്നിനാണ് സംഭവം. ജോലിയോട് അലസ മനോഭാവം കാണിച്ചതിന് ഗൺമാനായ ജക്തീറിനെ, പ്രവീണ്‍ കുമാർ ശിക്ഷിച്ചിരുന്നു.
തലേദിവസം രാത്രി ഇരുവരും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. ഇതേതുടർന്ന് പ്രവീണിനു നേരെ നിറയൊഴിച്ച ശേഷം ജക്തീർ ആത്മഹത്യ ചെയ്യുകയായിരുന്നു. കേസ് വിശദമായി അന്വേഷിച്ചു വരികയാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.