ലേ: 16,000 അടി ഉയരത്തിലും ശസ്‌ത്രക്രിയ വിജയകരമാക്കിയ കരസേന ഡോക്‌ടർമാർമാരെ അഭിനന്ദിച്ച് ഫോർവേഡ് സർജിക്കൽ സെൻ്റർ. ചൈനയെ നേരിടാൻ കഠിന ശൈത്യകാലത്ത് ഇന്ത്യൻ സൈനികരെ വിന്യസിക്കുന്നതിലും കരസേന ഡോക്‌ടർമാർ വലിയ നേട്ടം കൈവരിച്ചെന്ന് ഫോർവേഡ് സർജിക്കൽ സെൻ്റർ.
ശൈത്യകാലത്ത് ജവാൻ്റെ അപ്പൻഡിക്‌സ് ശസ്‌ത്രക്രിയ വിജയകരമായിരുന്നുവെന്നും ഫോർവേഡ് സർജിക്കൽ സെൻ്റർ അധികൃതർ പറഞ്ഞു. മൂന്ന് ഡോക്‌ടർമാരുടെ സംഘമാണ് ശസ്‌ത്രക്രിയ നടത്തിയത്. 16,000 അടി ഉയരത്തിലാണ് ശസ്‌ത്രക്രിയ നടത്തിയത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ശസ്‌ത്രക്രിയ വിജയകരമായിരുന്നുവെന്ന് സർജിക്കൽ സെന്‍റര്‍ അധികൃതർ പറഞ്ഞു. ഒക്‌ടോബർ 28 നാണ് ശസ്‌ത്രക്രിയ നടത്തിയത്. ഇന്ത്യൻ സൈന്യത്തിൻ്റെ ഫീൽഡ് ആശുപത്രികൾ പൂർണമായും പ്രവർത്തനക്ഷമമാണെന്നും ശൈത്യകാലവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നങ്ങൾക്ക് പ്രത്യേക ചികിത്സ ഫോർവേഡ് ഏരിയകളിൽ കരസേന ഡോക്‌ടർമാർ നടത്തിവരികയാണെന്നും അധികൃതർ പറഞ്ഞു.