ശ്രീനഗർ: കശ്‌മീരിലെ ഉള്‍പ്രദേശങ്ങളിലുള്ള സൈനിക ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആര്‍മി ചീഫ് സ്റ്റാഫ് ജനറല്‍ എംഎം നരവാനെ. നോർത്തേൺ ആർമി കമാൻഡർ, ലഫ്റ്റനന്‍റ് ജനറൽ വൈ.കെ ജോഷി, ചിനാർ കോർപ്‌സ് കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ ബി.എസ് രാജു എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കശ്മീരിലെ വികസനം, സമാധാനം, സമൃദ്ധി എന്നിവയുടെ പുതിയ യുഗമാണിതെന്ന് ജവാന്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് എം.എം.നരവാനെ പറഞ്ഞു.
സുരക്ഷാ വെല്ലുവെളികള്‍ ഫലപ്രദമായി നേരിടാന്‍ സജ്ജരാകേണ്ടതുണ്ടെന്ന് സൈനികരെ അദ്ദേഹം ഓര്‍മിപ്പിച്ചു. സൈനികരുടെ മനോവീര്യത്തെ അദ്ദേഹം പ്രശംസിച്ചു. താഴ്‌വരയിൽ ജാഗ്രതയും സമാധാനവും കാത്തുസൂക്ഷിക്കുന്നതിനും കൊവിഡ് -19 വ്യാപനത്തെ ചെറുക്കുന്നതിന് സൈന്യം നല്‍കുന്ന സേവനത്തെയും അദ്ദേഹം പ്രശംസിച്ചു. ബേസ് ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യ പ്രവര്‍ത്തകരും നൽകുന്ന മികച്ച സേവനത്തേയും അദ്ദേഹം അഭിനന്ദിച്ചു.