പട്‌ന: പട്‌നയിലെ മെഹന്തിഗഞ്ച് പ്രദേശത്ത് ടെലിവിഷൻ ഗോഡൗണിൽ കവർച്ച. സുരക്ഷാ ഗാർഡിനെയും ട്രക്ക് ഡ്രൈവറെയും മർദ്ദിച്ചാണ് ആയുധധാരികളായ അക്രമികള്‍ മോഷണം നടത്തിയത്. 50 ലക്ഷം രൂപ വിലവരുന്ന ടെലിവിഷൻ സെറ്റുകളാണ് കൊള്ളയടിച്ചത്. അക്രമികൾ 300 എൽഇഡി ടിവികളും 35,000 രൂപയും മോഷ്ടിച്ചതായി ഗോഡൗൺ ഉടമ രാകേഷ് കുമാർ സിംഗ് പറഞ്ഞു. ഞായറാഴ്ച രാത്രി നടന്ന സംഭവം സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പട്നയിൽ ടെലിവിഷൻ ഗോഡൗണിൽ കവർച്ച - പട്നയിൽ ടെലിവിഷൻ ഗോഡൗണിൽ കവർച്ച
അക്രമികൾ 300 എൽഇഡി ടിവികളും 35,000 രൂപയും കവർന്നതായി ഗോഡൗൺ ഉടമ

Conclusion: