അമരാവതി: വിശാഖപട്ടണത്തുണ്ടായ വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിന് 60 വയസുകാരിക്കെതിരെ സിഐഡി പൊലീസ് കേസെടുത്തു. പി. രംഗനായകി എന്ന സ്‌ത്രീക്കെതിരെയാണ് സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തിയെന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്‌തത്. വാതക ചോര്‍ച്ച കേസുമായി സംബന്ധിച്ച് 20 ചോദ്യങ്ങളടങ്ങുന്ന ഒരു പോസ്റ്റാണ് ഇവര്‍ ഷയര്‍ ചെയ്‌തത്. എന്നാല്‍ തെറ്റായ ഉദേശത്തോടെയല്ല പോസ്റ്റിട്ടതെന്നും പ്രത്യഘാതങ്ങളെ കുറിച്ച് അറിയില്ലായിരുന്നെന്നും അവര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 505(2), 153(എ), 188, തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റ്ര്‍ ചെയ്‌തിരിക്കുന്നത്. 60കാരിക്കെതിരെ കേസ് എടുത്ത സംഭവത്തെ ടിഡിപി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു അപലപിച്ചു.
വാതകച്ചോര്‍ച്ച; സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് 60 വയസുകാരിക്കെതിരെ കേസെടുത്തു - വാതകച്ചോര്‍ച്ച
പി. രംഗനായകി എന്ന സ്‌ത്രീക്കെതിരെയാണ് സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തിയെന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്‌തത്