ETV Bharat / bharat

രണ്ടു രൂപയെച്ചൊല്ലി തര്‍ക്കം; യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി - യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

സൈക്കിള്‍ കടയുടമയുമായി രണ്ട് രൂപയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് യുവാവിനെ കൊലപ്പെടുത്തിയത്.

കൊലപ്പെടുത്തി
author img

By

Published : Nov 10, 2019, 5:01 PM IST

അമരാവതി: രണ്ട് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം. കാക്കിനാഡ സ്വദേശി സുവര്‍ണരാജുവാണ് കൊല്ലപ്പെട്ടത്.

സൈക്കിള്‍ കടയില്‍ ടയറിന് കാറ്റ് നിറക്കാനായി എത്തിയ സുവര്‍ണ രാജുവിനോട് കടയുടമയായ സാംബ രണ്ട് രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് സുവര്‍ണരാജു സാംബയെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ കടയിലുണ്ടായിരുന്ന സാംബയുടെ സുഹൃത്ത് അപ്പറാവു സുവര്‍ണ രാജുവിനെ ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുവര്‍ണരാജുവിനെ കാക്കിനാഡ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.