അമരാവതി: ആന്ധ്രാപ്രദേശില്‍ 1178 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് ആയിരത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 21,197 ആയി. 13 പേര്‍ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണനിരക്ക് 252 ആയി. കുര്‍ണൂരിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ചൊവ്വാഴ്‌ച നാല് പേര്‍ കൂടി മരിച്ചതോടെ 85 പേരാണ് കുര്‍ണൂലില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
അനന്ദപുരമുവില്‍ നിന്നും മൂന്ന് പേരും ചിറ്റൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നും 2 പേര്‍ വീതവും പ്രകാശം, വെസ്റ്റ് ഗോദാവരി എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. 24 മണിക്കൂറിനിടെ 762 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാനത്ത് നിലവില്‍ 11,200 പേരാണ് ചികില്‍സയിലുള്ളത്. 9470 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 10.50 ലക്ഷം സാമ്പിളുകള്‍ ഇതുവരെ സംസ്ഥാനത്ത് നിന്ന് പരിശോധനാവിധേയമാക്കിയിട്ടുണ്ട്.