കോൺഗ്രസില്‍ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്‍റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപി അധ്യക്ഷൻ അമിതാ ഷായെയും സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നേടിയ വിജയത്തെ പ്രകീര്‍ത്തിച്ചതിന് അടുത്തിടെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. നേരത്തെ സിപിഎമ്മില്‍ നിന്ന് പുറത്തായതും നരേന്ദ്ര മോദിയുടെ ഗുജറാത്ത് വികസനത്തെക്കുറിച്ച് പറഞ്ഞതിന്‍റെ പേരിലായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെത്തിയതും കണ്ണൂരില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതും.
എ പി അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി - ap abdulakutti
കോൺഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സംസ്ഥാന ബിജെപി നേതാക്കളുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.
കോൺഗ്രസില്‍ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്‍റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപി അധ്യക്ഷൻ അമിതാ ഷായെയും സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നേടിയ വിജയത്തെ പ്രകീര്‍ത്തിച്ചതിന് അടുത്തിടെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. നേരത്തെ സിപിഎമ്മില്‍ നിന്ന് പുറത്തായതും നരേന്ദ്ര മോദിയുടെ ഗുജറാത്ത് വികസനത്തെക്കുറിച്ച് പറഞ്ഞതിന്‍റെ പേരിലായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെത്തിയതും കണ്ണൂരില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതും.
https://www.mathrubhumi.com/news/india/ap-abdullakutty-meet-pm-modi-1.3899186
Conclusion: