ETV Bharat / bharat

കൊവിഡിനെതിരെയുള്ള ആന്‍റിബോഡിയുടെ നിര്‍മാണം വഴിത്തിരിവെന്ന് ഇസ്രായേല്‍ അംബാസിഡര്‍

author img

By

Published : May 8, 2020, 2:05 PM IST

ഇസ്രായേലിലെ പ്രധാന ബയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ കൊവിഡ്​ പ്രതിരോധത്തിന്​ ഫലപ്രദമായ ആന്‍റിബോഡി വികസിപ്പിച്ചെടുത്തതായി ഇസ്രായേൽ പ്രതിരോധ മന്ത്രി നഫ്‌താലി ബെന്നറ്റ് അറിയിച്ചിരുന്നു

Antibody for COVID-19  coronavirus vaccine  ഇസ്രായേല്‍ അംബാസിഡര്‍  കൊവിഡിനെതിരെയുള്ള ആന്‍റിബോഡിയുടെ നിര്‍മാണം  കൊവിഡിനെതിരെയുള്ള ആന്‍റിബോഡി  ഡോ.റോൺ മാൽക്ക
കൊവിഡിനെതിരെയുള്ള ആന്‍റിബോഡിയുടെ നിര്‍മാണം വഴിത്തിരിവെന്ന് ഇസ്രായേല്‍ അംബാസിഡര്‍

ഹൈദരാബാദ്: കൊവിഡ് പ്രതിരോധത്തിന്​ ഫലപ്രദമായ ആന്‍റിബോഡി വികസിപ്പിച്ചെടുത്ത ഇസ്രായേലില്‍ പരീക്ഷണങ്ങൾ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ഇസ്രായേല്‍ അംബാസഡർ ഡോ.റോൺ മാൽക്ക. എന്നാല്‍ പരീക്ഷണത്തിന്‍റെ കൃത്യമായ ഘട്ടം സ്ഥിരീകരിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്നും കൊവിഡിനെ തടയുന്നതിന് ആദ്യഘട്ടത്തിൽ ഇത് വാക്‌സിൻ അഥവാ പ്രതിരോധ മരുന്നായി ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നും ഇസ്രായേലില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരെയും പ്രൊഫഷണലുകളെയും ഒരുമിപ്പിച്ച് ആന്‍റിബോഡിയോ വാക്‌സിനോ കണ്ടെത്താനുള്ള സംയുക്ത സംരംഭം രൂപീകരിക്കാൻ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇപ്പോൾ ഇസ്രായേല്‍ വികസിപ്പിച്ചെടുത്ത ആന്‍റിബോഡി പിന്നീട് വാക്‌സിനായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നായിരിക്കാം. പക്ഷേ ഇപ്പോഴിതൊരു വാക്സിൻ അല്ല, മറിച്ച് വൈറസിനെ ഇല്ലാതാക്കാൻ സാധ്യതയുള്ള മരുന്നാണെന്നും ഡോ.മൽക്ക പറഞ്ഞു.

കൊവിഡിനെ നേരിടാൻ ക്ലിനിക്കല്‍ ഉപകരണങ്ങളുടെയും കുറഞ്ഞ ചെലവില്‍ ഇൻകുബേറ്ററുകളുടെയും നിര്‍മാണത്തിനുള്ള സംയുക്ത സംരംഭമുൾപ്പെടെ 50 നിർദിഷ്‌ട വിഷയങ്ങളിൽ ഇന്ത്യ-ഇസ്രായേല്‍ സഹകരണത്തോടെ പ്രവര്‍ത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം എന്നീ മേഖലകളിലെ വിദഗ്ധരുമായി ഏകോപിപ്പിക്കാനും നിര്‍മിത ബുദ്ധിയിലൂടെ ഡാറ്റാ വിശകലനങ്ങളില്‍ ഇന്ത്യയുമായി നല്ല രീതികൾ പങ്കിടാനും ഇസ്രായേൽ ഒരു കോൺടാക്റ്റ് പോയിന്‍റ് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി ഇന്ത്യയെയും ഇസ്രായേലിനെയും കൂടുതൽ അടുപ്പിച്ചു. പരസ്‌പര വിശ്വാസവും ആദരവും നൽകിയ ഇന്ത്യയെ ഉറ്റസുഹൃത്തായാണ് ഞങ്ങൾ കാണുന്നതെന്നും ഡോ.മൽക്ക പറഞ്ഞു.

രാജ്യത്തെ പ്രധാന ബയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ കൊറോണ വൈറസ്​ പ്രതിരോധത്തിന്​ ഫലപ്രദമായ ആന്‍റിബോഡി വികസിപ്പിച്ചെടുത്തതായി ഇസ്രായേൽ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു. ആന്‍റിബോഡിയുടെ വികസനം പൂർത്തിയായിട്ടുണ്ടെന്നും കണ്ടെത്തലിന് പേറ്റന്‍റ്​ നേടാനുള്ള ശ്രമത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടെന്നും മന്ത്രി അറിയിച്ചു. ഗവേഷകർ അന്താരാഷ്ട്ര കമ്പനികളെ സമീപിച്ച് വാണിജ്യാടിസ്ഥാനത്തിൽ ആന്‍റിബോഡി ഉത്പാദിപ്പിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറയുന്നു. അതേസമയം ആന്‍റിബോഡികൾ എപ്പോൾ ഉത്പാദിപ്പിക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമല്ലെന്ന് ഡോ.മാല്‍ക പറഞ്ഞു.

ഇസ്രായേലില്‍ 16000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 10000 ൽ അധികം പേർ സുഖം പ്രാപിച്ചു. 5000ത്തോളം പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതിൽ 70 പേര്‍ ഐസിയുവിലാണ്. ഇസ്രായേലില്‍ 230 മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്നും ഇത് താരതമ്യേന കുറവാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിമാന സർവീസുകൾ വരെ നിർത്തി ലോക്ക് ഡൗണിലേക്ക് പ്രവേശിച്ച ആദ്യത്തെ രാജ്യങ്ങളിൽ ഇസ്രായേലുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.