ETV Bharat / bharat

വികാസ് ദുബെയുടെ ഒരു കൂട്ടാളി കൂടി പിടിയില്‍ - ഉത്തര്‍പ്രദേശ് പൊലീസ്

50,000 രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രാജേന്ദ്ര മിശ്രയാണ് കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത്. എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മുഖ്യപ്രതി പ്രഭാത് മിശ്രയുടെ പിതാവാണ് ഇയാള്‍.

Rajendra Mishra  Vikas Dubey  Prabhat Mishra  Bikru incident  Uttar Pradesh  aide of gangster Vikas Dubey held  Another aide of gangster Vikas Dubey  വികാസ് ദുബെ  വികാസ് ദുബെയുടെ കൂട്ടാളി  ഉത്തര്‍പ്രദേശ് പൊലീസ്  വികാസ് ദുബെ കൂട്ടാളി പിടിയില്‍
വികാസ് ദുബെ
author img

By

Published : Aug 17, 2020, 12:49 PM IST

കാന്‍പൂര്‍: കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ കൂട്ടാളി പൊലീസ് പിടിയില്‍. ബിക്രുവില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ രാജേന്ദ്ര മിശ്രയാണ് പിടിയിലായത്. കേസില്‍ കസ്റ്റഡിയിലിരിക്കെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മുഖ്യപ്രതി പ്രഭാത് മിശ്രയുടെ പിതാവാണ് ഇയാള്‍.

കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവരാജ്‌പൂരില്‍ നിന്ന് രാജേന്ദ്ര മിശ്ര പിടിയിലായതെന്ന് എസ്.പി ബ്രജേഷ് ശ്രീവാസ്തവ പറഞ്ഞു. ചോദ്യം ചെയ്യലില്‍ താനും മകനും ചേര്‍ന്നാണ് ജൂലൈ മൂന്നിന് പൊലീസുകാരെ ആക്രമിച്ചതെന്ന് പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.