ജയ്‌പൂർ: രാജസ്ഥാനില്‍ ഒരു കൊവിഡ് മരണം കൂടി. എസ്എംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാളാണ് മരിച്ചത് . രാജസ്ഥാനിലെ അൽവാർ സ്വദേശിയാണ് മരിച്ചതെന്നും ഇയാള്‍ക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നെന്നും മെഡിക്കൽ അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് മൂലമുള്ള മൂന്നാമത്തെ മരണമാണിത്. ഭിൽവാര ജില്ലയിലാണ് രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തത്. അതേ സമയം സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 129 ആയി.
രാജസ്ഥാനിൽ ഒരു കൊവിഡ് മരണം കൂടി - കൊവിഡ്
രാജസ്ഥാനിലെ കൊവിഡ് മരണസംഖ്യ മൂന്നായി.
![രാജസ്ഥാനിൽ ഒരു കൊവിഡ് മരണം കൂടി Another man dies due to coronavirus in Rajasthan Rajasthan corona covid jaipur രാജസ്ഥാൻ കൊറോണ കൊവിഡ് ജയ്‌പൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6631286-201-6631286-1585812861832.jpg?imwidth=3840)
രാജസ്ഥാനിൽ ഒരു കൊവിഡ് മരണം കൂടി