ന്യൂഡല്‍ഹി: കൊവിഡ് വാക്സിൻ പരീക്ഷണത്തിന് സ്വയം തയ്യാറായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ സന്നദ്ധ പ്രവർത്തകനാകാൻ തയ്യാറാണെന്ന് അനിൽ വിജ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഹരിയാനയിൽ കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണം നവംബർ 20 മുതലാണ് ആരംഭിക്കുന്നത്. ഇതിന് തൊട്ടുമുമ്പാണ് വാക്സിൻ സ്വീകരിക്കാൻ തയ്യാറാണെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയത്.
-
Trial for third phase of Covaxin a coronavirus vaccine product of Bhart Biotech to start in Haryana on 20th November. I have offered myself as first volunteer to get vaccinated .
— ANIL VIJ MINISTER HARYANA (@anilvijminister) November 18, 2020 " class="align-text-top noRightClick twitterSection" data="
">Trial for third phase of Covaxin a coronavirus vaccine product of Bhart Biotech to start in Haryana on 20th November. I have offered myself as first volunteer to get vaccinated .
— ANIL VIJ MINISTER HARYANA (@anilvijminister) November 18, 2020Trial for third phase of Covaxin a coronavirus vaccine product of Bhart Biotech to start in Haryana on 20th November. I have offered myself as first volunteer to get vaccinated .
— ANIL VIJ MINISTER HARYANA (@anilvijminister) November 18, 2020
ഐസിഎംആറുമായി ചേര്‍ന്നാണ് ഭാരതി ബയോടെക് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങള്‍ വിജയമായിരുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.