കൃഷ്ണ (ആന്ധ്രാപ്രദേശ്): കൃഷ്ണ ജില്ലയിൽ യുവാവ് കൃഷ്ണ നദിയിൽ ചാടി ആത്മഹത്യ ചെയ്തു. പരിതാല ഗ്രാമത്തിലെ രാജശേഖർ ആണ് ആത്മഹത്യ ചെയ്തത്. പൊലീസ് മർദിച്ചതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
പൊലിസിന്‍റെ ഭാഷ്യം ഇങ്ങനെ, രാത്രി വൈകിയും ചീട്ടുകളിക്കുന്നതിനിടെ രാജശേഖരനെയും സുഹൃത്തുകളെയും പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രണ്ട് മോട്ടോർ സൈക്കിളുകളും അഞ്ച് മൊബൈലുകളും പിടിച്ചെടുത്തു. പിറ്റേന്ന് യുവാക്കളെ സാധനങ്ങൾ എടുക്കാൻ വിളിച്ചുവരുത്തി."സാധനങ്ങള്‍ നല്‍കി വിട്ടയച്ചു. പൊലീസ് ആരെയും ശാരീരികമായി കൈകാര്യം ചെയ്തിട്ടില്ലെന്ന് സബ് ഇൻസ്പെക്ടർ രഘുനാഥ് വ്യക്തമാക്കി.