അമരാവതി: വിജയവാഡയിലെ പ്രകാശം അണക്കെട്ടിന്‍റെ സമീപ പ്രദേശത്തുണ്ടായ വെള്ളപ്പൊക്കത്തിൽ 100 ഏക്കറിലധികം കൃഷി നശിച്ചു. കരിമ്പ്, വാഴപ്പഴം, മഞ്ഞൾ, പപ്പായ, ചേന, റെഡ്ഗ്രാം, ബംഗാൾ ഗ്രാം തുടങ്ങിയ വിളകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. കനത്ത മഴയെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. വൃഷ്‌ടി പ്രദേശത്തെ ഒഴുക്ക് ഇപ്പോൾ കുറഞ്ഞുട്ടുണ്ടെങ്കിലും കെ എൽ റാവു സാഗർ റിസർവോയറിൽ നിന്ന് വെള്ളം തുറന്നു വിടുമ്പോൾ ഇത് വർദ്ധിക്കും. ഇന്നലെ രാത്രി മാത്രം 140 ലക്ഷം ലിറ്ററിലധികം വെള്ളം ആണ് അണക്കെട്ടിലേക്ക് ഒഴുകി എത്തിയത്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കൃഷ്‌ണ, ഗുണ്ടൂർ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളും ഒരു എസ്‌ഡിആർഎഫും ക്യാമ്പ് ചെയ്യുന്നുണ്ട്. സാഹചര്യം സൂഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പെർനി വെങ്കടരാമയ്യ പറഞ്ഞു. പ്രളയജലം പമ്പി ചെയ്സത് കളയാൻ കോണ്ടവീത്തി വാഗു ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആദ്യമായി നടപ്പാക്കി. പ്രളയ ജലം പമ്പ് ചെയ്തു കളയുക എന്ന ഉദ്ദേശത്തോടെ പ്രവർത്തനം ആരംഭിച്ച രാജ്യത്തെ ആദ്യ ഇറിഗേഷൻ പദ്ധതി ആണ് കോണ്ടവീത്തി വാഗു.
ആന്ധ്രാപ്രദേശ് വെള്ളപ്പൊക്കം; 100 ഏക്കറിലധികം കൃഷി നശിച്ചു - വിജയവാഡ
കൃഷ്‌ണ, ഗുണ്ടൂർ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളും ഒരു എസ്‌ഡിആർഎഫും ക്യാമ്പ് ചെയ്യുന്നുണ്ട്