അമരാവതി: ആന്ധ്രപ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. ഇന്ന് 1,322 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ രോഗബാധിതരുടെ എണ്ണം 20,019 ആയി. ആദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസം ആയിരത്തിലധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ കൊവിഡ് മരണസംഖ്യ 239 ആയി. 10,860 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 8,920 പേര്‍ രോഗമുക്തി നേടി.
ശ്രീകാകുളം ജില്ലയിൽ തിങ്കളാഴ്‌ച രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. വിശാഖപട്ടണം, കൃഷ്‌ണ, ഗുണ്ടൂർ, അനന്തപുരം, ചിറ്റൂർ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ ആകെ രോഗ ബാധിതരില്‍ 17,365 പേര്‍ തദ്ദേശീയരും 2,235 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 419 വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്.