അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ ഡൽഹി സന്ദർശനം അവസാന നിമിഷം മാറ്റിവെച്ചു. തീരുമാനത്തിന്‍റെ കാരണം ഇതുവരെയും അറിയിച്ചിട്ടില്ല. കൊവിഡ് പ്രതിരോധ നടപടികൾ, സംസ്ഥാനത്ത് നടത്തിയ പരിശോധനകൾ, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം എന്നീ വിഷയങ്ങൾ അമിത് ഷായുമായി ചർച്ച നടത്താനായിരുന്നു സന്ദർശനം. എന്നാൽ ആഭ്യന്തരമന്ത്രിയുടെ കർശനമായ ഷെഡ്യൂളാണ് യാത്ര മാറ്റിവെക്കാൻ കാരണമെന്നാണ് നിഗമനം.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം മാറ്റിവെച്ചു - Andhra CM
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്താനിരുന്ന കൂടിക്കാഴ്‌ചയാണ് അവസാന നിമിഷം മാറ്റിവെച്ചത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം മാറ്റിവെച്ചു