പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 3809 ആയി. 29 പേര്‍ രോഗമുക്തരായി.
168 ആക്ടീവ് കേസുകളാണ് നിലവില്‍ ദ്വീപിലുള്ളത്. 53 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 57,343 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്ക് അയച്ചിട്ടുണ്ട്. 132 പേരുടെ പരിശോധനാ ഫലം ഇനി വരാനുണ്ടെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.