പോർട്ട് ബ്ലെയർ: ആൻഡമാൻ - നിക്കോബർ ദ്വീപുകളിൽ 15 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഇതുവരെ രോഗ ബാധിതരായവരുടെ എണ്ണം 3,774 ആയി. പുതിയ രോഗികളിൽ ആറ് പേർക്കും യാത്രാപശ്ചാത്തലമുണ്ട്. ശേഷിക്കുന്ന ഒൻപത് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവിൽ 171 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗ ബാധിതരായിരുന്ന 3,551 പേരും സുഖം പ്രാപിച്ചു. ഇതുവരെ 52 കൊവിഡ് രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. 55,000ലധികം സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആൻഡമാനിൽ 15 പുതിയ കൊവിഡ് കേസുകൾ കൂടി - ആൻഡമാൻ - നിക്കോബർ കൊവിഡ്
ആൻഡമാൻ - നിക്കോബർ ദ്വീപുകളിൽ 52 കൊവിഡ് രോഗികളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.