ഹൈദരാബാദ്: തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കടുത്തുള്ള സാത്താംകുളം പട്ടണത്തില്‍ പി ജയരാജ് (58), മകന്‍ ജെ ബെനിക്‌സ് (31) എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടെന്ന ആരോപണം രാജ്യത്ത് കടുത്ത പ്രതിഷേധങ്ങൾക്കാണ് തിരി കൊളുത്തിയത്. 2019-ലെ ആനുവല്‍ റിപ്പോര്‍ട്ട് ഓണ്‍ ടോര്‍ച്ചര്‍ ഇന്ത്യ പ്രകാരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1606 മരണങ്ങളും പൊലീസ് കസ്റ്റഡിയില്‍ 125 മരണങ്ങളും സംഭവിച്ചതായി കണക്കാക്കുന്നു.
പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സര്‍വ്വേയിലെ കണ്ടെത്തലുകള്‍
* സെന്‍റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ്ങ് സൊസൈറ്റീസിന്‍റെ (സി എസ് ഡി എസ്) ലോക്‌നീതി സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് 25 ശതമാനത്തില്‍ താഴെ വരുന്ന ഇന്ത്യന്‍ ജനത മാത്രമേ പൊലീസിനെ ഉയര്‍ന്ന തോതില്‍ വിശ്വസിക്കുന്നുള്ളൂ എന്നാണ്. (അതേ സമയം 54 ശതമാനം ജനങ്ങള്‍ക്ക് പൊലീസിൽ വിശ്വാസമാണ്).
* ഇന്ത്യയിലെ പൊലീസ് സംവിധാനത്തിന്‍റെ തല്‍സ്ഥിതിയെ കുറിച്ചുള്ള 2019-ലെ റിപ്പോര്‍ട്ട് പ്രകാരം (സാമാന്യ കാരണം-സി എസ് ഡി എസ് 2018) ഉയര്‍ത്തി കാട്ടുന്ന ഒരു കാര്യം ഇന്ത്യയിലെ അഞ്ചില്‍ രണ്ട് ആളുകള്‍ പൊലീസിനെ ഭയപ്പെടുന്നു എന്നാണ്.
* ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് 2018-ല്‍ നടത്തിയ ഒരു പഠന പ്രകാരം പൊലീസിന്‍റെ മാന്യമല്ലാത്ത പെരുമാറ്റം ഇന്ത്യന്‍ ജനങ്ങളിലെ നാലില്‍ മൂന്നു പേരെ പരാതികളുമായി പൊലീസിനു മുന്നില്‍ ചെല്ലുന്നതില്‍ നിന്നും പിറകോട്ടു വലിക്കുന്നു എന്നാണ്.
* 1997 ഒക്‌ടോബര്‍-14 ന് ഇന്ത്യ ഐക്യ രാഷ്ട്രസഭയുടെ മര്‍ദന മുറകള്‍ക്കെതിരെയുള്ള പ്രമേയത്തില്‍ ഒപ്പു വെക്കുകയുണ്ടായി. പക്ഷെ ഇപ്പോഴും പൊലീസ് മര്‍ദനങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം നടത്താതെ ആ പ്രമേയത്തിന് രാജ്യം അംഗീകാരം നല്‍കിയിട്ടില്ല. മനുഷ്യനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന് എതിരെയുള്ള ഐക്യ രാഷ്ട്ര സഭാ പ്രമേയത്തെ ശരിവെക്കുന്നതില്‍ പരാജയപ്പെടുക മാത്രമല്ല, 2017-ലെ മര്‍ദ്ദന മുറ തടയല്‍ ബില്‍ പാസാക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയുമാണ് ഇന്ത്യ.
സുപ്രീംകോടതിയുടെ ഉത്തരവും അത് വേണ്ട രീതിയില്‍ നടപ്പില്‍ വരുത്തായ്കയും
* 2006-ല്‍ പ്രകാശ് സിങ്ങ് vs ഇന്ത്യ സര്‍ക്കാർ എന്ന കേസില്‍ പൊലീസ് പരിഷ്‌കാരങ്ങള്‍ക്കുള്ള ഏഴ് നിര്‍ദേശങ്ങൾ സുപ്രീംകോടതി പുറത്തിറക്കിയിരുന്നു. ഓരോ സംസ്ഥാനവും, കേന്ദ്ര ഭരണ പ്രദേശവും സംസ്ഥാന, ജില്ലാ തലങ്ങളില്‍ അടിയന്തരമായി തന്നെ പൊലീസ് പരാതി അതോറിറ്റികള്‍ക്ക് (പി സി എ കള്‍) രൂപം നല്‍കണമെന്ന് ഇതില്‍ ആറാമത്തെ നിര്‍ദ്ദേശം ആവശ്യപ്പെടുന്നു.
* കസ്റ്റഡിയില്‍ നടക്കുന്ന ബലാത്സംഗം/ ബലാത്സംഗ ശ്രമം/ മരണം, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ പൊലീസിന്‍റെ പെരുമാറ്റ ദൂഷ്യങ്ങളെ കുറിച്ചും നിയമ വിരുദ്ധമായ അറസ്റ്റ് അല്ലെങ്കില്‍ തടവില്‍ വെക്കല്‍ തുടങ്ങിയ അഴിമതികള്‍ക്കും എതിരെയുള്ള ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുവാനും അന്വേഷണം നടത്തുവാനുമുള്ള പുറം സമിതികളാണ് ഇവ.
* പൊലീസിനെതിരെയുള്ള പരാതികളെ കുറിച്ച്, ഏറ്റവും ഗുരുതരമായ പരാതികളടക്കം ഉള്ളവയെ കുറിച്ച് അന്വേഷണം നടത്തുന്നതിനും മറ്റുമായി പ്രാദേശിക തലത്തില്‍ തന്നെ ഒരു പ്രത്യേക സംവിധാനം പൊതു ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലഭ്യമാക്കുക എന്നുള്ളതാണ് പിസിഎകള്‍ക്കു പിറകിലെ ലക്ഷ്യം. പൊലീസ് സംസ്‌കാരത്തില്‍ മാറ്റം വരുത്തുക, പൊലീസിനെ തീര്‍ത്തും പ്രൊഫഷണലാക്കി മാറ്റുക എന്നിവ പിസിഎകളുടെ ദീര്‍ഘകാല ലക്ഷ്യങ്ങളാണ്.
നടപ്പില്‍ വരുത്തല്‍
* പിസിഎകളുടെ പ്രവര്‍ത്തനങ്ങളും പുരോഗതിയും കോമണ്‍വെല്‍ത്ത് മനുഷ്യാവകാശ മുന്‍ കൈയ്യെടുക്കല്‍ (സി എച്ച് ആര്‍ ഐ) നിരീക്ഷിക്കുന്നു എങ്കിലും അത് തീര്‍ത്തും അപര്യാപ്തമാണ്.
* സിഎച്ച്ആര്‍ഐ പറയുന്ന പ്രകാരം സംസ്ഥാനങ്ങള്‍ പിസിഎകളെ കടലാസില്‍ മാത്രമേ രൂപപ്പെടുത്തിയിട്ടുള്ളൂ. അല്ലെങ്കില്‍ അവര്‍ കോടതി നിര്‍ദേശങ്ങളെ അവഗണിച്ചിരിക്കുന്നു.
* അസം, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, മേഘാലയ, നാഗാലാന്‍ഡ്, പഞ്ചാബ്, രാജസ്ഥാന്‍, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന പിസിഎകള്‍ ഉള്ളത്. ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പിസിഎകള്‍ ഉണ്ട്. സംസ്ഥാന, ജില്ലാ തലങ്ങളില്‍ പിസിഎകള്‍ ഉള്ളത് അസമിലും കര്‍ണാടകയിലും കേരളത്തിലും മഹാരാഷ്ട്രയിലും നാഗാലാന്‍ഡിലും രാജസ്ഥാനിലും മാത്രമാണ്.
* പശ്ചിമ ബംഗാള്‍, ഉത്തരപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഒഡിഷ, ഹിമാചല്‍ പ്രദേശ്, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പിസിഎകള്‍ പ്രവര്‍ത്തിക്കുന്നില്ല.
* മധ്യപ്രദേശ് ജില്ലാ തലത്തില്‍ മാത്രമേ അവയ്ക്ക് രൂപം നല്‍കിയിട്ടുള്ളൂ. കോടതി ഉത്തരവ് പ്രകാരം ഒരു സ്വതന്ത്ര പാനല്‍ തെരഞ്ഞെടുക്കുന്ന ചുരുക്ക പട്ടികയില്‍ നിന്ന് വേണം പിസിഎകളിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കാന്‍. എന്നാല്‍ 22 സംസ്ഥാനങ്ങള്‍ ഇത്തരം ഒരു സംവിധാനം ഇല്ലാതെയാണ് അത് ചെയ്തിരിക്കുന്നത്.