ETV Bharat / bharat

കൊവിഡ് ബാധിതയായ സ്‌ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച് ആംബുലന്‍സ് ഡ്രൈവര്‍ - ശാന്തിനഗര്‍ സിറ്റി

ബിബിഎംപി പവര്‍ പ്ലാന്‍റിലെ വൈദ്യുതി ശ്‌മാശനത്തിന്‍റെ മുന്നിലാണ് കംഫെര്‍ട്ട് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ മൃതദേഹം ഉപേക്ഷിച്ചത്. 3

Dead Body of Corona Infected woman  covid karnataka  കൊവിഡ് കര്‍ണാടക  ബിബിഎംപി പവര്‍ പ്ലാന്‍റ്  ശാന്തിനഗര്‍ സിറ്റി  കംഫര്‍ട്ട് ആശുപത്രി
കൊവിഡ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച് ആംബുലന്‍സ് ഡ്രൈവര്‍
author img

By

Published : Jul 11, 2020, 6:03 PM IST

ബെംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ മൃതദേഹം ശ്‌മശാനത്തിന്‍റെ മുന്നില്‍ ഉപേക്ഷിച്ച് ആംബുലന്‍സ് ഡൈവര്‍ കടന്നു. ശാന്തിനഗര്‍ സിറ്റിയില്‍ വെള്ളിയാഴ്‌ചയാണ് സംഭവം. ബിബിഎംപി പവര്‍ പ്ലാന്‍റിലെ വൈദ്യുതി ശ്‌മാശനത്തിന്‍റെ മുന്നിലാണ് കംഫെര്‍ട്ട് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ മൃതദേഹം ഉപേക്ഷിച്ചത്.

30 കാരിയായ സ്‌ത്രീ കംഫര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കൃത്യമായ ചികിത്സ കിട്ടാത്തതിനാലാണ് സ്ത്രീ മരിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കാൻ മൃതദേഹം തിരികെ ആശുപത്രിയിലെത്തിക്കണമെന്ന് ആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ ഡ്രൈവര്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ആംബുലന്‍സ് വിളിച്ചാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. പോസ്‌റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബിബിഎംപി ശ്‌മശാനത്തില്‍ സംസ്‌കരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.