ETV Bharat / bharat

പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെൺകുട്ടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ - പാക് അനുകൂല മുദ്രാവാക്യം

എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു അമൂല്യ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്

Amulya  Pakistan zindabad slogan  anti-CAA rally  AIMIM  Asaduddin Owaisi  അമൂല്യ  പാകിസ്ഥാൻ സിന്ദാബാദ്  പാക് അനുകൂല മുദ്രാവാക്യം  ജുഡീഷ്യല്‍ കസ്റ്റഡി
പാക് അനുകൂല മുദ്രവാദ്യം വിളിച്ച പെൺകുട്ടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാക് അനുകൂല മുദ്രവാദ്യം വിളിച്ച പെൺകുട്ടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍
author img

By

Published : Feb 21, 2020, 12:52 PM IST

Updated : Feb 21, 2020, 1:20 PM IST

ബെംഗളൂരു: പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ പാകിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം ഉയര്‍ത്തിയ അമൂല്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അമൂല്യക്ക് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി പങ്കെടുത്ത സിഎഎ-എന്‍ആര്‍സി വിരുദ്ധ സമര വേദിയിയിലാണ്​ പെൺകുട്ടി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്​. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

വ്യാഴാഴ്‌ച ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പരിപാടിക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍. അസദുദ്ദീന്‍ ഒവൈസിയുടെ സംസാരത്തിന് ശേഷം സ്റ്റേജിലെത്തിയ പെണ്‍കുട്ടി മൈക്ക് കയ്യിലെടുത്ത് പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. മൂന്നുതവണ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടി സദസിലുള്ളവരോട് ഏറ്റുവിളിക്കാനും ആവശ്യപ്പെട്ടു. ഇതിനിടെ ഒവൈസി അടക്കമുള്ളവര്‍ പെണ്‍കുട്ടിയെ തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്‌തു. സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേജിലെത്തിയ പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം മകൾ ചെയ്‌തത് തെറ്റാണെന്നും അവൾ മുസ്ലിംകൾക്കൊപ്പം ചേര്‍ന്ന് തന്‍റെ വാക്ക് അനുസരിക്കുന്നില്ലെന്നും അമൂല്യയുടെ പിതാവ് പ്രതികരിച്ചു.

Last Updated : Feb 21, 2020, 1:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.