ETV Bharat / bharat

ഉംപുൻ ചുഴലിക്കാറ്റ്; ബംഗാളില്‍ മരണം 85 ആയി

author img

By

Published : May 23, 2020, 12:46 PM IST

വൈദ്യുതിയും ജലവിതരണവും ഉടൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ ആളുകൾ പ്രതിഷേധ പ്രകടനങ്ങളും ഉപരോധങ്ങളും നടത്തി.

ഉംപുൻ ചുഴലിക്കാറ്റ്  ഉംപുൻ  പശ്ചിമ ബംഗാൾ  മമത ബാനര്‍ജി  ബംഗാളില്‍ മരണം  Amphan  Amphan toll rises  Bengal  Amphan Bengal
ഉംപുൻ ചുഴലിക്കാറ്റ്; ബംഗാളില്‍ മരണം 85 ആയി

കൊല്‍ക്കത്ത: ഉംപുൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ മരിച്ചവരുടെ എണ്ണം 85 ആയി. മൂന്ന് ദിവസത്തിനുശേഷവും സാധാരണ നില പുനസ്ഥാപിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് കൊൽക്കത്ത നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ റോഡ് ഉപരോധിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ഉംപുൻ ചുഴലിക്കാറ്റ് ദുരന്തം വിതച്ച പ്രദേശങ്ങൾ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തു.

ചുഴലിക്കാറ്റ് സംസ്ഥാനത്തെ 1.5 കോടി ജനങ്ങളെ നേരിട്ട് ബാധിച്ചതായും 10 ലക്ഷത്തിലധികം വീടുകൾ നശിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ വൈദ്യുതിയും മൊബൈൽ കണക്ഷനും പുനസ്ഥാപിച്ചു. എന്നാൽ ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ള ഉത്തര, ദക്ഷിണ 24 പര്‍ഗാനാസ് ജില്ലകളിലെ പ്രദേശങ്ങളില്‍ ഇപ്പോഴും വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ല. കൊൽക്കത്തയിലെ നിരവധി റോഡുകളും വീടുകളും ഇപ്പോഴും വെള്ളക്കെട്ടില്‍ മുങ്ങിയ നിലയിലാണ്. ഭരണകൂടത്തിന്‍റെ നിസംഗതക്കെതിരെ നിരവധി പൗരന്മാരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. വൈദ്യുതിയും ജലവിതരണവും ഉടൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി മുതൽ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ ആളുകൾ പ്രതിഷേധ പ്രകടനങ്ങളും ഉപരോധങ്ങളും നടത്തി.

സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർ മുഴുവൻ സമയവും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ സാധാരണ നില പുനസ്ഥാപിക്കാൻ കഴിയുമെന്നും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ ബോർഡ് ചെയർമാൻ ഫിർഹാദ് ഹക്കീം ജനങ്ങൾക്ക് ഉറപ്പ് നൽകി. ചുഴലിക്കാറ്റില്‍ അയ്യായിരത്തിലധികം മരങ്ങളാണ് റോഡില്‍ പിഴുത് വീണതെന്നും ഇതിനകം നിരവധി റോഡുകൾ വൃത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിയുന്നതും വേഗം വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ ജില്ലകളിലായി നിരവധി ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.

ഉംപുന്‍ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ദുരന്തബാധിത പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആയിരം കോടിയുടെ ആശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.