ന്യൂഡൽഹി: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 'ഉംപുൻ' ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്ത് 12.5 ഡിഗ്രി വടക്കും 86.4 ഡിഗ്രി കിഴക്കും പാരഡീപ്പിന് (ഒഡീഷ) തെക്ക് 870 കിലോമീറ്ററിലും കടന്ന് പോകുന്ന ന്യൂനമര്‍ദ്ദം അടുത്ത ആറ് മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഐഎംഡി തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റിൽ വ്യക്തമാക്കുന്നു.
മെയ് 20 ഉച്ചതിരിഞ്ഞ് / വൈകുന്നേരം ദിഘ(വെസ്റ്റ് ബംഗാൾ) ഹതിയ ദ്വീപ് എന്നിവയ്ക്കിടയിലൂടെ തീവ്രചുഴലിക്കാറ്റായി ആംഫാൻ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരങ്ങൾ കടക്കും.ജിയോപുര, കിയോഞ്ജർ, പട്ന, സഹാർപാഡ, ചമ്പുവ ബ്ലോക്ക്, മയൂർഭഞ്ച് ജില്ലയിലെ സുക്രുലി, രരുവാൻ, കരാജിയ ബ്ലോക്കുകൾ എന്നിവിടങ്ങളിൽ ശക്തമായ ഇടിയും മിന്നലും ഉണ്ടാകുമെന്ന് ഒഡീഷ സർക്കാരിന്‍റെ പ്രത്യേക ദുരിതാശ്വാസ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) തങ്ങളുടെ 10 ടീമുകളെ ഒഡീഷയിലേക്കും ഏഴ് ടീമുകളെ പശ്ചിമ ബംഗാളിലേക്കും അയച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പ്രാഗ്നാസ്, നോർത്ത് 24 പ്രാഗ്നാസ്, കിഴക്ക്, പടിഞ്ഞാറൻ മിഡ്നാപൂർ, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും അവരെ ഒഡീഷയിലെ പുരി, ജഗത്സിംഗ്പൂർ, കേന്ദ്രപദ, ബാലസോർ, ജജ്പൂർ, ഭദ്രക്, മയൂർഭഞ്ച് എന്നിവിടങ്ങളിലേക്ക് അയച്ചു.എൻഡിആർഎഫ് ടീമുകൾ പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും സംസ്ഥാനങ്ങളുമായും ദുരന്ത നിവാരണ സംഘങ്ങളുമായും ഐഎംഡിയുമായും പ്രവർത്തിക്കുകയും ചെയ്യും.