ന്യൂഡൽഹി: ആംനസ്റ്റി ഇന്‍റർനാഷണൽ ഇന്ത്യയിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. സർക്കാർ നിരന്തരമായി വേട്ടയാടുകയാണെന്നും ഇന്ത്യയിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ച് ഉദ്യോഗസ്ഥരെ വിട്ടയക്കാൻ നിർബന്ധിതരാണെന്ന് ആംനസ്റ്റി ഇന്ത്യ വ്യക്തമാക്കി. 2020 സെപ്റ്റംബർ 10ന് ഇന്ത്യൻ സർക്കാർ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചതിലൂടെ സംഘടന നടത്തുന്ന എല്ലാ ജോലികളും നിർത്തിവച്ചിരുന്നു. എന്നിരുന്നാലും ആംനസ്റ്റിക്ക് അനധികൃതമായി വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
-
#NEWS: Amnesty International India Halts Its Work On Upholding Human Rights In India Due To Reprisal From Government Of Indiahttps://t.co/W7IbP4CKDq
— Amnesty India (@AIIndia) September 29, 2020 " class="align-text-top noRightClick twitterSection" data="
">#NEWS: Amnesty International India Halts Its Work On Upholding Human Rights In India Due To Reprisal From Government Of Indiahttps://t.co/W7IbP4CKDq
— Amnesty India (@AIIndia) September 29, 2020#NEWS: Amnesty International India Halts Its Work On Upholding Human Rights In India Due To Reprisal From Government Of Indiahttps://t.co/W7IbP4CKDq
— Amnesty India (@AIIndia) September 29, 2020
2018ൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് വിദേശനാണ്യ നിയമം ലംഘിച്ചുവെന്നാരോപിച്ച് ബെംഗളൂരുവിലെ ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ ആസ്ഥാനത്ത് തെരച്ചിൽ നടത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ ഇന്ത്യാ ഗവൺമെന്‍റ് മനുഷ്യാവകാശ സംഘടനകളെ നിരന്തരമായി വേട്ട ആടുകയാണെന്നും ആംനസ്റ്റി ഇന്‍റർനാഷണൽ ഇന്ത്യ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടെ നാല് ദശലക്ഷത്തിലധികം ഇന്ത്യക്കാർ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ പ്രവർത്തനങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം ഇന്ത്യക്കാർ സാമ്പത്തിക സംഭാവന നൽകിയിട്ടുണ്ട്.