ETV Bharat / bharat

ഉത്തർപ്രദേശിൽ വാതക ചോർച്ച; രണ്ട് മരണം - ഉത്തർപ്രദേശിൽ നടന്ന വാതക ചോർച്ച

പ്രയാഗ്‌രാജിലെ ഐഎഫ്‌എഫ്‌സിഒയിലാണ് വാതക ചോർച്ച ഉണ്ടായത്. 15ഓളം പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Prayagraj gas leak  Prayagraj DM Bhanu Chandra Goswami  IFFCO (Indian Farmers Fertiliser Cooperative Limited)  Gas leak at IFFCO  വാതക ചോർച്ചയിൽ രണ്ട് മരണം  ഉത്തർപ്രദേശിൽ നടന്ന വാതക ചോർച്ച  പ്രയാഗ്‌രാജിലെ ഐഎഫ്‌എഫ്‌സിഒ
ഉത്തർപ്രദേശിൽ നടന്ന വാതക ചോർച്ചയിൽ രണ്ട് മരണം
author img

By

Published : Dec 23, 2020, 10:00 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന വാതക ചോർച്ചയിൽ രണ്ട് പേർ മരിച്ചു. ഐഎഫ്‌എഫ്‌സിഒയിലാണ് വാതക ചോർച്ച ഉണ്ടായത്. അസിസ്റ്റന്‍റ് മാനേജർ ബി.പി സിങ്, ഡെപ്യൂട്ടി മാനേജർ അഭിനന്ദൻ എന്നിവരാണെന്ന് മരിച്ചത്. 15ഓളം പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്ലാന്‍റ് അടച്ച് വാതക ചോർച്ച നിയന്ത്രണവിധേയമാക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് കൃത്യമായ ചികിത്സ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്‌തു. യൂറിയ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് ഐഎഫ്‌എഫ്‌സിഒ. വാതക ചോർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.