ന്യൂഡല്‍ഹി: ഇന്ത്യൻ സിനിമയുടെ ബിഗ്‌ബിയും മുതിര്‍ന്ന നടനുമായ അമിതാബ് ബച്ചൻ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം സ്വീകരിച്ചു. സിനിമാ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനക്കുള്ള പരമോന്നത ബഹുമതിയായ ഫാല്‍ക്കെ പുരസ്‌കാരം പ്രസിഡന്‍റ് രാം നാഥ് കോവിന്ദില്‍ നിന്ന് അമിതാഭ് ബച്ചന്‍ ഏറ്റുവാങ്ങി.
-
Actor @SrBachchan honoured with #DadasahebPhalkeAward at Rashtrapati Bhawan, in New Delhi #dadasahebphalkeaward pic.twitter.com/Z4fF3TCR8V
— PIB India (@PIB_India) December 29, 2019 " class="align-text-top noRightClick twitterSection" data="
">Actor @SrBachchan honoured with #DadasahebPhalkeAward at Rashtrapati Bhawan, in New Delhi #dadasahebphalkeaward pic.twitter.com/Z4fF3TCR8V
— PIB India (@PIB_India) December 29, 2019Actor @SrBachchan honoured with #DadasahebPhalkeAward at Rashtrapati Bhawan, in New Delhi #dadasahebphalkeaward pic.twitter.com/Z4fF3TCR8V
— PIB India (@PIB_India) December 29, 2019
ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യൻ സിനിമയുടെ പിതാവ് ദുണ്ടിരാജ് ഗോവിന്ദ് ഫാൽക്കെയുടെ പേരിലാണ് പുരസ്‌കാരം നാമകരണം ചെയ്‌തിരിക്കുന്നത്. ബഡ്‌ല എന്ന ചിത്രത്തിലാണ് ബച്ചൻ അവസാനമായി സ്‌ക്രീനിലെത്തിയത്. അഗ്‌നീപഥ്, ബ്ലാക്ക്, പാ, പികു എന്നീ ചിത്രങ്ങളിലെ നടന വൈഭവത്തിന് നാല് ദേശീയ പുരസ്‌കാരങ്ങളും ബച്ചൻ നേടിയിട്ടുണ്ട്. 2015 ല്‍ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പുരസ്‌കാരം നല്‍കിയും രാജ്യം അമിതാബ് ബച്ചനെ ആദരിച്ചിട്ടുണ്ട്.