ETV Bharat / bharat

ആരോഗ്യ പ്രവര്‍ത്തകരോട്‌ പ്രതിഷേധം പിന്‍വലിക്കണമെന്ന് അമിത്‌ ഷാ - ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഏപ്രില്‍ 22ന് രാത്രി 9 മണിക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കണമെന്ന് ഐഎംഎ അറിയിച്ചിരുന്നു.

Amit Shah  doctors  security  doctors' security  Shah appreciates doctors  ആരോഗ്യ പ്രവര്‍ത്തകരോട്‌ പ്രതിഷേധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമിത്‌ ഷാ  അമിത്‌ ഷാ  ആരോഗ്യ പ്രവര്‍ത്തകര്‍  ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
ആരോഗ്യ പ്രവര്‍ത്തകരോട്‌ പ്രതിഷേധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമിത്‌ ഷാ
author img

By

Published : Apr 22, 2020, 2:48 PM IST

ന്യൂഡല്‍ഹി: ലോക്ക്‌ ഡൗണ്‍ കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്‌ത പ്രതീകാത്മക പ്രതിഷേധം പിന്‍വലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. രാജ്യത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുമെന്ന്‌ അമിത് ഷാ‌ ഐഎംഎ ഭാരവാഹികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങളുടെ ഓരോരുത്തരുടേയും സേവനത്തെ അഭിനന്ദിക്കുന്നെന്നും ആക്രണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ ഡോക്ടറുമാര്‍ ഉള്‍പ്പടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഏപ്രില്‍ 22ന് രാത്രി 9 മണിക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കണമെന്ന് ഐഎംഎ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.