സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ബിജെപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ പാര്‍ട്ടി അധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിലെത്തും.പാലക്കാട്20 ലോക്സഭ മണ്ഡലങ്ങളുടെയും ചുമതലക്കാരുമായി കൂടിക്കാഴ്ച നടത്തുന്നഅമിത് ഷാസംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്നങ്ങളും ചർച്ച ചെയ്യുമെന്നാണു സൂചന.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രാധാന്യം നൽകുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാടും മലമ്പുഴയിലും മുന്നേറ്റം നടത്തിയതിന്‍റെ ആത്മവിശ്വാസവുമുണ്ട്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ നേതാക്കളുടെ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ദേശീയ അധ്യക്ഷന്‍റെ കേരള സന്ദര്‍ശനം. ഏകപക്ഷീയമായാണ് നേതൃത്വം സാധ്യതാ പട്ടിക തയാറാക്കിയതെന്നാണ് സംഘടനയ്ക്കുള്ളിലെ പരാതി.പട്ടിക കേന്ദ്രത്തിന് അയച്ചില്ലെന്ന്ശ്രീധരൻപിള്ള തിരുത്തിപ്പറഞ്ഞെങ്കിലും പ്രശ്നം തീർന്നിട്ടില്ല.
അമിത് ഷാ എത്തും മുൻപു രാവിലെ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ തെരഞ്ഞെടുപ്പു തയാറെടുപ്പിന്റെപുരോഗതിക്കൊപ്പം അഭിപ്രായ ഭിന്നതയും ചർച്ചയാകും. പിന്നീട് അമിത്ഷായുടെ നേതൃത്വത്തിൽ 20 മണ്ഡലങ്ങളിലെയും ഇൻ ചാർജ്ജുമാരുടേയും കോ ഇൻ ചാർജ്ജുമാരുടേയും യോഗം ചേരും. അതിന് ശേഷം പാലക്കാട് മണ്ഡലത്തിലെ ബൂത്ത് പ്രതിനിധികളുടെ യോഗത്തിലും ദേശീയ അധ്യക്ഷൻ പങ്കെടുക്കും.