ETV Bharat / bharat

കൊവിഡ് മാനദണ്ഡം പാലിച്ച് ഡെറാഡൂണിൽ ഐ‌എം‌എ പാസിങ് ഔട്ട് പരേഡ് - IMA

പാസിങ്ങ് ഔട്ട് പരേഡിന് ശേഷം 333 ഉദ്യോഗസ്ഥർ ശനിയാഴ്ച ഇന്ത്യൻ ആർമിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഒമ്പത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 90 കേഡറ്റുകൾ ഉൾപ്പെടെ 423 ഉദ്യോഗസ്ഥർ പരേഡിൽ പങ്കെടുത്തു.

ഐ‌എം‌എ  ഇന്ത്യൻ സൈനിക അക്കാദമി  ഡെറാഡൂണിൽ ഐ‌എം‌എ പാസിങ്ങ് ഔട്ട് പരേഡ് നടത്തി  പാസിങ്ങ് ഔട്ട് പരേഡ്  IMA holds passing out parade in Dehradun  IMA  passing out parade
ഐ‌എം‌എ
author img

By

Published : Jun 13, 2020, 10:05 AM IST

ഡെറാഡൂൺ: ഇന്ത്യൻ സൈനിക അക്കാദമിയിൽ (ഐ‌എം‌എ) ശനിയാഴ്ച പുതിയ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് (പി‌ഒ‌പി) നടന്നു. പി‌ഒ‌പി ഇന്ത്യൻ സൈന്യത്തിന്‍റെ യൂട്യൂബ് ചാനലിൽ തത്സമയം പ്രക്ഷേപണം ചെയ്തു. കൊവിഡ് -19 പ്രതിസന്ധിക്കിടയിലാണ് 2020 ബാച്ചിനായുള്ള പി‌ഒ‌പി നടക്കുന്നത്. ഇന്ത്യൻ ആർമി മേധാവി ജനറൽ എം‌എം നരവാനെ ഐ‌എം‌എയിലെ 423 ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡ് അവലോകനം ചെയ്തു.

പാസിങ് ഔട്ട് പരേഡിന് ശേഷം 333 ഉദ്യോഗസ്ഥർ ശനിയാഴ്ച ഇന്ത്യൻ ആർമിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഒമ്പത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 90 കേഡറ്റുകൾ ഉൾപ്പെടെ 423 ഉദ്യോഗസ്ഥർ പരേഡിൽ പങ്കെടുത്തു. കൊവിഡിനെ തുടർന്ന് നിരവധി പൊതു പരിപാടികളും ആഘോഷങ്ങളും ഇത്തവണ മാറ്റിവെച്ചിട്ടുണ്ട്.

ഡെറാഡൂണിൽ ഐ‌എം‌എ പാസിങ്ങ് ഔട്ട് പരേഡ് നടത്തി

ഓരോ ആറുമാസത്തിലും, ഇന്ത്യൻ സൈന്യത്തിന്‍റെ വിവിധ വിഭാഗങ്ങളിൽ ചേരുന്ന കേഡറ്റുകൾക്കായി ഐ‌എം‌എ പാസിങ് ഔട്ട് പരേഡ് സംഘടിപ്പിക്കും. വിദേശ കേഡറ്റുകൾ അതത് രാജ്യങ്ങളിലെ സൈന്യത്തിൽ ചേരും. കൊവിഡ് ഭീഷണി വർധിക്കുന്നതിനാൽ, കേഡറ്റുകൾക്ക് വാളും മെഡലുകളും തൊടുന്നത് വിലക്കി. കോമൺ‌വെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള 2,413 ഉദ്യോഗസ്ഥർ ഉൾപ്പെടെ 62,139 ദേശീയ, വിദേശ ഉദ്യോഗസ്ഥർക്ക് ഐഎംഎ പരിശീലനം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.