ന്യൂഡൽഹി : പ്രതിഷേധം തുടരുമെന്ന് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ .കോവിഡ് 19ന്‍റെ വ്യാപനം തടയുന്നതിനായി കൂട്ടായ്‌മകൾ ഒഴിവാക്കുന്നതിനുള്ള നിർദേശം നിലവിലുണ്ടായിട്ടും പ്രതിഷേധത്തിൽ നിന്ന് പിറകോട്ടില്ലെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാണ് തങ്ങൾ പ്രതിഷേധം നടത്തുന്നതെന്നും ഷഹീൻ ബാഗ് പ്രതിഷേധക്കാർ പറഞ്ഞു.
കഴിഞ്ഞ 97 ദിവസങ്ങളായി പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയിൽ പ്രതിഷേധിച്ചാണ് ഇവർ സമരം നടത്തുന്നത്. കൊവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ 20 കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നിൽക്കരുതെന്ന ഡൽഹി സർക്കാരിന്‍റെ ഉത്തരവ് നിലനിൽക്കെയാണ് ഷഹീൻ ബാഗിൽ സമരം തുടരുന്നത്.