ETV Bharat / bharat

ആമസോൺ ഷോപ്പിങ് ഫെസ്റ്റിവെല്‍ ഓഗസ്റ്റ് ആറ് മുതല്‍ - പ്രൈം ഡേ

മുൻനിര ബ്രാൻഡുകളായ സാംസങ്, പ്രസ്റ്റീജ്, ഇന്റൽ എന്നിവയിൽ നിന്ന് മുന്നൂറിലധികം പുതിയ ഉൽ‌പന്ന ലോഞ്ചുകൾ മേളയിൽ ഒരുക്കും. ഷോപ്പർമാർക്ക് 10 ശതമാനം കിഴിവും ആസ്വദിക്കാൻ കഴിയും.

Amazon to run Prime Day in India on August 6-7 Amazon to run Prime Day in India Amazon Prime Day in India Amazon business news വാർഷിക ഷോപ്പിംഗ് ഫെസ്റ്റിവൽ പ്രൈം ഡേ ആമസോൺ Mapping*
വാർഷിക ഷോപ്പിംഗ് ഫെസ്റ്റിവൽ ഓഗസ്റ്റ് ആറിന് ആരംഭിക്കാനൊരുങ്ങി ആമസോൺ
author img

By

Published : Jul 21, 2020, 5:04 PM IST

ന്യൂഡൽഹി: വാർഷിക ഷോപ്പിംഗ് ഫെസ്റ്റിവൽ പ്രൈം ഡേ ഓഗസ്റ്റ് ആറിന് ആരംഭിക്കാനൊരുങ്ങി ആമസോൺ. 48 മണിക്കൂർ ഫെസ്റ്റിവൽ ആണ് നടത്തുന്നത്. കഴിഞ്ഞ വർഷം, സെയിൽസ് ഹോളിഡേ ജൂലൈ പകുതിയോടെയാണ് നടത്തിയത്, എന്നാൽ ഈ വർഷം കൊവിഡ് പശ്ചാത്തലത്തിൽ ഓഗസ്റ്റ് വരെ നീളുകയായിരുന്നു.

ഇന്ത്യ ഉൾപ്പെടെ 19 രാജ്യങ്ങളിലായി 150 ദശലക്ഷത്തിലധികം പെയ്ഡ് പ്രൈം അംഗങ്ങൾക്ക് ഫെസ്റ്റിവൽ ഗുണം ചെയ്യുമെന്ന് ആമസോൺ അറിയിച്ചു. മുൻനിര ബ്രാൻഡുകളായ സാംസങ്, പ്രസ്റ്റീജ്, ഇന്റൽ എന്നിവയിൽ നിന്ന് മുന്നൂറിലധികം പുതിയ ഉൽ‌പന്ന ലോഞ്ചുകൾ മേളയിൽ ഒരുക്കും. ഷോപ്പർമാർക്ക് 10 ശതമാനം കിഴിവും ആസ്വദിക്കാൻ കഴിയും. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവ വഴി ഫെസ്റ്റിവലിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങാം. ഷോപ്പിംഗ് നടത്തുമ്പോഴെല്ലാം ക്യാഷ്ബാക്ക് നേടാനും കഴിയും.

സ്മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, ടിവികൾ, അടുക്കള- ദൈനംദിന അവശ്യവസ്തുക്കൾ, കളിപ്പാട്ടങ്ങൾ, എന്നിവയിലുടനീളം ലാഭകരമായ ഡീലുകൾ ഇന്ത്യയിലെ പ്രൈം ഡേ വാഗ്ദാനം ചെയ്യുന്നുവെന്നും ആമസോൺ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.