ന്യൂഡല്‍ഹി: കൊവിഡ് 19 പശ്ചാത്തലത്തില്‍ മെഡിക്കല്‍ വസ്‌തുക്കളുടെയും വീട്ടുപയോഗ സാധനങ്ങളുടെയും വില്‍പനക്ക് മുന്‍ഗണന നല്‍കി ആമസോണ്‍ ഓണ്‍ലൈന്‍ വിതരണ ശൃംഖല. കൊവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുതലായി ഓണ്‍ലൈന്‍ ഷോപ്പിങാണ് നടത്തുന്നത്. ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ വസ്‌തുക്കളുടെയും വീട്ടുപയോഗ സാധനങ്ങളുടെയും ലഭ്യത കുറയുകയും ചെയ്‌തു. ഇത്തരം സാധനങ്ങൾക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ ആളുകൾക്ക് ഉല്‍പന്നങ്ങൾക്ക് വേഗത്തില്‍ ലഭ്യമാക്കാനും സ്റ്റോക്ക് തീര്‍ന്നാല്‍ റീസ്റ്റോക്ക് ചെയ്യാനും സാധിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ടോയ്‌ലറ്റ് ടിഷ്യൂവിന് മുതല്‍ പലചരക്ക് സാധനങ്ങൾക്ക് വരെ ആളുകൾ ആമസോണിനെയാണ് ആശ്രയിക്കുന്നത്. സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ കമ്പനി ഒരു ലക്ഷത്തിലധികം ജീവനക്കാരെയാണ് യുഎസില്‍ പുതുതായി നിയോഗിച്ചത്.