ബെംഗളൂരു: 'സ്‌കൂൾ ഫ്രം ഹോം' സ്റ്റോർ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. വീട്ടിൽ നിന്ന് പഠിക്കുന്ന വിദ്യാർഥികൾക്ക് അവശ്യമായവയാണ് മാർക്കറ്റിലെത്തുക. മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്കായുള്ള അവശ്യവസ്തുക്കൾ, സ്റ്റേഷനറി, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റുകൾ, പിസികൾ, ഹെഡ്‌സെറ്റുകൾ, സ്പീക്കറുകൾ, പ്രിന്‍റർ, ഹോം ഫർണിഷിങ്ങ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ സ്റ്റോർ വാഗ്ദാനം ചെയ്യുന്നു.
സമീപകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ നടത്തിയ തിരച്ചിലുകൾ ഗാർഹിക- സ്കൂൾ ആവശ്യങ്ങൾക്കായുള്ള ഉൽപ്പന്നങ്ങളാണെന്ന് കമ്പനി പറഞ്ഞു. ഹെഡ്‌ഫോണുകൾ ,ഇയർഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾൾ എന്നിവയുടെ ആവശ്യക്കാരിൽ രണ്ട് മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കൾക്കുള്ള ആവശ്യങ്ങൾ ലളിതമാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് സ്റ്റോർ തുടങ്ങുന്നതെന്ന് കമ്പനി അറിയിച്ചു.