അമരാവതി: തലസ്ഥാന നഗരവുമായി ബന്ധപ്പെട്ട് അമരാവതിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ സംഘര്‍ഷം. മചേര്‍ളയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എ രാമകൃഷ്ണ റെഡ്ഢിയുടെ വാഹനത്തിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. ഗുണ്ടൂര്‍ ജില്ലയിലെ ചിനകാകനിയിലാണ് സംഭവം.
സമരത്തിനിടെ എത്തിയ എം.എല്‍.എയുടെ കാര്‍ തടഞ്ഞ് പ്രതിഷേധക്കാര്‍ മുദ്രവാക്യം വിളിച്ചു. പിന്നാലെ എം.എല്‍.എയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഒരു കര്‍ഷനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ പ്രതിഷേധക്കാര്‍ എം.എല്‍.എയുടെ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു.
ആന്ധ്രക്ക് മൂന്ന് തലസ്ഥാനമെന്ന ജഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം മൂന്നാഴ്ച പിന്നിട്ടു. വിശാഖപട്ടണം, അമരാവതി, കര്‍ണൂല്‍ എന്നിവിടങ്ങളില്‍ തലസ്ഥാനം നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഈ നീക്കത്തിനെതിരെയാണ് അമരാവതിയില്‍ 33,000 ഏക്കര്‍ കൃഷി ഭൂമി വിട്ടുനല്‍കിയ കര്‍ഷകര്‍ സമരത്തിനിറങ്ങിയത്.