ന്യൂഡൽഹി: വിവാഹമോചനം നേടിയ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുമായി ബന്ധപ്പെടാനുള്ള ടെലികോൺഫറൻസിങ് സംവിധാനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കുമാർ ഷിയോദ്വ്ജ് രത്‌ന എന്നയാളാണ് ഹർജി സമർപ്പിച്ചത്. കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിൽ ശക്തമായി വൈകാരിക ബന്ധം വളർത്തിയെടുക്കാൻ ലോക്ക് ഡൗൺ കാലയളവിൽ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'വിവാഹമോചനം നേടിയ രക്ഷകർത്താവിനെ തടസമില്ലാതെ കുട്ടികളെ കാണാൻ അനുവദിക്കുന്നത് കുട്ടികളുടെ മാനസികമായ സംഘർഷങ്ങൾ കുറയ്‌ക്കാൻ കാരണമാകും. മാതാപിതാക്കളിൽ നിന്നുള്ള വേർപാട് കുട്ടികളുടെ വ്യക്തിത്വത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ മാനസിക വളർച്ചയും വ്യക്തിത്വവും അവർ മാതാപിതാക്കളോടൊപ്പം ചെലവഴിക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കുന്നു'വെന്ന് ഹർജിയിൽ പറയുന്നു.