മുംബൈ: സംസ്ഥാനത്തെ സലൂണുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് ലോക്സഭ എംപിയും എന്‍സിപി നേതാവുമായ സുപ്രിയ സുലെ. ലോക്ക് ഡൗണ്‍ മൂലം ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ ഏറെ ദുരിതമനുഭവിക്കുകയാണെന്നും സുപ്രിയ സുലെ പറഞ്ഞു. കൊവിഡ് 19 രൂക്ഷമായപ്പോള്‍ മുതല്‍ സലൂണുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരും അവരുടെ കുടുംബവും ഏറെ പ്രതിസന്ധികളാണ് നേരിടുന്നതെന്ന് സുപ്രിയ സുലെ ട്വീറ്റ് ചെയ്തു.
സലൂണ്‍ ജീവനക്കാര്‍ക്ക് സമൂഹിക അകലം പാലിച്ച് ജോലി ചെയ്യാന്‍ സാധിക്കുമെന്നും സുപ്രിയ സുലെ ട്വീറ്റ് ചെയ്തു. അവരുടെ സ്ഥിതി കാണുമ്പോള്‍ ഏറെ വിഷമം അനുഭവപ്പെടുന്നുണ്ടെന്നും, അവര്‍ക്ക് കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും സുപ്രിയ ട്വീറ്റില്‍ വ്യക്തമാക്കി.