ETV Bharat / bharat

ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റിന് മൂന്ന് ലക്ഷം കോടിയിലധികം വകയിരുത്തി

സൈന്യത്തില്‍ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നും പ്രഖ്യാപനം.

ഫയൽ ചിത്രം
author img

By

Published : Feb 1, 2019, 1:31 PM IST

Updated : Feb 1, 2019, 2:13 PM IST

രാജ്യസുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ നൽകി കേന്ദ്രസർക്കാരിന്‍റെ ഇടക്കാല ബജറ്റ്. പ്രതിരോധ മന്ത്രാലയത്തിനായി മൂന്ന് ലക്ഷം കോടി രൂപയാണ് ഇത്തവണ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

നമ്മുടെ രക്ഷക്കായി അതിർത്തി കാക്കുന്ന സൈനികർ നമ്മുടെ അഭിമാനമാണ്. ഇവർക്കായി ബജറ്റിൽ മൂന്ന് ലക്ഷം കോടി രൂപയിലധികം മാറ്റി വയ്ക്കുമെന്ന് ധനമന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ചു. ഇതിനു പുറമെ ആവശ്യമായ പ്രത്യേക സാമ്പത്തിക സഹായങ്ങളും ഉറപ്പുവരുത്തുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

നാലു പതിറ്റാണ്ടിലധികമായി കുടുങ്ങിക്കിടന്ന ‘വൺ റാങ്ക് വൺ പെൻഷൻ’ പദ്ധതി മോദി സർക്കാർ നടപ്പാക്കിയെന്ന് പീയുഷ് ഗോയൽ പറഞ്ഞു. ‘വൺ റാങ്ക് വൺ പെൻഷൻ’ പദ്ധതിക്കായി 35,000 കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. വിവിധ സൈനിക വിഭാഗങ്ങൾക്ക് ശമ്പളവർധനവും സർക്കാർ ഉറപ്പാക്കിയെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Intro:Body:

പ്രതിരോധ ബജറ്റ് ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു

ന്യൂഡൽഹി∙ ‘നമ്മുടെ സൈനികർ നമ്മുടെ അഭിമാനം’ എന്ന വിശേഷണത്തോടെ അടുത്ത വർഷത്തേക്കുള്ള പ്രതിരോധ വിഹിതം ധനമന്ത്രി പീയൂഷ് ഗോയൽ പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് മൂന്നു ലക്ഷം കോടി രൂപ കവിഞ്ഞതാണ് പ്രധാന വിശേഷം. ഇതിനു പുറമെ ആവശ്യമായ പ്രത്യേക സാമ്പത്തിക സഹായങ്ങളും ഉറപ്പുവരുത്തുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

നാലു പതിറ്റാണ്ടിലധികമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ‘വൺ റാങ്ക് വൺ പെൻഷൻ’ പദ്ധതി മോദി സർക്കാർ നടപ്പാക്കിയ കാര്യം മന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ‘വൺ റാങ്ക് വൺ പെൻഷൻ’ പദ്ധതിക്കായി 35,000 കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. വിവിധ സൈനിക വിഭാഗങ്ങൾക്ക് ശമ്പളവർധനവും സർക്കാർ ഉറപ്പാക്കി.

2.95 ലക്ഷം കോടി രൂപയായിരുന്നു 2018ലെ ബജറ്റിൽ പ്രതിരോധ വിഹിതം. 2017ൽ ഇത് 2.74 ലക്ഷം കോടിയായിരുന്നു. സായുധസേനകളുടെ ആധുനീകരണത്തിൽ നാലുകൊല്ലമായി നിലനിന്ന മാന്ദ്യത്തിനു ശേഷം കഴിഞ്ഞ വർഷമാണ് പ്രതിരോധ ബജറ്റിൽ 7.81% വർധന വരുത്തിയത്. അതിനു മുൻപ് അഞ്ചു മുതൽ ഏഴ് ശതമാനം വരെയായിരുന്നു വർധന.

Conclusion:
Last Updated : Feb 1, 2019, 2:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.